ഈരാറ്റുപേട്ടയില്‍ പുതിയ കോടതി ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് ഡയസ് പറഞ്ഞു. ഈരാറ്റുപേട്ട ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡിസ്ട്രിക്ട് ജഡ്ജി റോഷന്‍ തോമസ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ജോമോന്‍ ഐക്കര, പ്രസിഡന്റ് അഡ്വ. ജെയ്‌സണ്‍ ഇ ജോസ്, ഈരാറ്റുപേട്ട മുന്‍സിഫ് മാജിസ്ട്രേറ്റ് ആര്‍ കൃഷ്ണപ്രഭ, അഡ്വ. ബീന ഗിരി എന്നിവര്‍ പങ്കെടുത്തു.
0 Comments