കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അയ്യായിരത്തിലകം ആളുകള്‍ക്ക് ഊട്ടുനേര്‍ച്ച ഒരുക്കി. കടനാട് സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ ദര്‍ശനത്തിരുനാള്‍ സമാപന ദിനമായ ഞായറാഴ്ച ഊട്ടുനേര്‍ച്ച നടന്നു.. കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് 5000 ത്തോളം പേര്‍ക്ക് ഊട്ടു നേര്‍ച്ച സമര്‍പ്പിച്ചത്.
ഫെറോന വികാരി ഫാ. അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുര നേര്‍ച്ചസദ്യ ആശീര്‍വദിച്ചു. ആറാം തവണയാണ് ഊട്ടുനേര്‍ച്ച സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, രൂപത ഭാരവാഹികളായ ആന്‍സമ്മ സാബു, സിന്ധു ജയ്ബു, ബെല്ലാ സിബി, ജോസ് മലയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments