കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന വന്യമൃഗ ആക്രമണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയമ നിര്‍മ്മാണം നടത്തണമെന്നും മനുഷ്യജീവന് സംരക്ഷണം ലഭിക്കുന്ന തരത്തിലുള്ള പുതിയ വനം വന്യജീവി സംരക്ഷണ നിയമമാണ് പാസാക്കേണ്ടതെന്നും കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. നാട്ടിലിറങ്ങുന്ന വന്യജീവികളെ തുരത്താനുള്ള അധികാരം കര്‍ഷകര്‍ക്ക് നല്‍കുക മാത്രമാണ് ഏക പരിഹാരം എന്നും സജി പറഞ്ഞു. വയനാട്ടില്‍ കടുവാ ആക്രമണത്തില്‍ മരണപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്നും സജി ആവശ്യപ്പെട്ടു.
0 Comments