അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ഐ.ക്യു.എ.സിയുടെ ആഭിമുഖ്യത്തില്‍ ഫിസിക്‌സ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്പര്‍ട്ടുമെന്റ്കളുടെ സഹകരണത്തോടെ സൈബര്‍ സുരക്ഷയെക്കറിച്ച് സെമിനാര്‍ നടന്നു. കേരള പോലീസ് റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലാബറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ സനോജ് MJ ഉദ്ഘാടനം ചെയ്തു.മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും അശ്രദ്ധമായി ഉപയോഗിക്കുന്നവരാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നതെന്ന് സനോജ് എം.ജെ പറഞ്ഞു. സൗജന്യമായി ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ സ്വയം നാം ചതിക്കുഴികളിലേക്ക് ചാടുകയാണ്. മൊബൈലില്‍ വ്യക്തിപരമായ ഡേറ്റകള്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല എന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച സെമിനാറില്‍ കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട്ട്, ഐ.ക്യു.എ.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ സുമേഷ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments