29 വര്‍ഷമായി പാലാ കൊടുമ്പിടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സന്ധ്യ ഡെവലപ്പ്‌മെന്റ് സൊസൈറ്റി വിസിബ് ഹോംലിയുടെ ഫാക്ടറി ഔട്ട്‌ലെറ്റ് അരിമറ്റം വിസിബ് ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉദ്ഘാടനം നിര്‍വഹിച്ചു. വിസിബ് സെക്രട്ടറി കെ.സി തങ്കച്ചന്‍ സ്വാഗതം ആശംസിച്ചു. കടനാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെയ്‌സി സണ്ണി അധ്യക്ഷയായിരുന്നു.
നബാര്‍ഡ് കോട്ടയം ഡി.ഡി.എം റെജി വര്‍ഗീസ് ആദ്യ വില്പന നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സോമന്‍,വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റീ ചെയര്‍പേഴ്‌സണ്‍ ഉഷ രാജു,മാത്യു സിറിയക് ഉറുമ്പുകാട്ട്,കുര്യാക്കോസ് ജോസഫ്, ഷാജന്‍ കുമാര്‍, ബിന്നി ചോക്കാട്ട്, ബിനീഷ് ചൂണ്ടച്ചേരി, ആന്റണി കണ്ടിരിക്കല്‍, വി.കെ മനോഹരന്‍, ഷിബു കടുതോടില്‍, സിബി അഴകന്‍പറമ്പില്‍, ബിനു വള്ളോംപുരയിടം, ഷൈജു ടി.ആര്‍, രാജു ഡി കൃഷ്ണപുരം, ഷിജു ടി.കെ തുടങ്ങിയവര്‍പങ്കെടുത്തു
0 Comments