Breaking...

9/recent/ticker-posts

Header Ads Widget

ജൈവ മധുരക്കിഴങ്ങ് കൃഷിയുടെ വിളവെടുപ്പ് പൂവരണി കൊച്ചുകൊട്ടാരത്ത് നടന്നു.



ളാലം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കീഴിലുള്ള എഫ്.ഐ.ജി ഗ്രൂപ്പ് നടത്തിയ ജൈവ മധുരക്കിഴങ്ങ് കൃഷിയുടെ  വിളവെടുപ്പ് പൂവരണി കൊച്ചുകൊട്ടാരത്ത് നടന്നു.   റ്റിറ്റി മാണി ജോസഫ് പുല്ലാട്ടിന്റെ കൃഷിയിടത്തില്‍ വിളവെടുപ്പിന്റെ ഉദ്ഘാടനം പാലാ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബീന ഫിലിപ്പ് നിര്‍വഹിച്ചു. 




ളാലം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയാണ് വിളവെടുപ്പിലൂടെ ലഭിക്കുന്ന മധുരക്കിഴങ്ങ് ഗ്രേഡ് തിരിച്ചു വില്‍ക്കുന്നതും , മൂല്യവര്‍ധിത ഉല്‍പ്പന്നമായി  വിപണനം നടത്തുന്നതും. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ  കഴിഞ്ഞ വര്‍ഷം മുതലാണ്  കമ്പനി മധുരക്കിഴങ്ങ് കൃഷി സജീവമാക്കിയത്. കമ്പനി ചെയര്‍മാന്‍ ജോസഫ് മൈക്കിള്‍, കൊഴുവനാല്‍ കൃഷി ഓഫീസര്‍ മഞ്ചുശ്രീ ആര്‍.വി, മീനച്ചില്‍ കൃഷി ഓഫീസര്‍ അഖില്‍ രാജു, ഡയറക്ടര്‍ റ്റിറ്റി മാണി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments