ദന്ത ചികിത്സാരംഗത്തെ ആധുനിക സജ്ജീകരണങ്ങളുമായി വിര്‍ച്യു ഡന്റല്‍ ക്ലിനിക് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. ളാലം സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ജോസഫ് തടത്തില്‍ ഡന്റല്‍ ക്ലിനിക്കിന്റെ ആശിര്‍വാദകര്‍മ്മവും ഉദ്ഘാടനവും നിര്‍വഹിച്ചു. ജോസ് K മാണി MP, മാണി C കാപ്പന്‍ MLA, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി, കൗണ്‍സിലര്‍ ജിമ്മി ജോസഫ്, ഫാദര്‍ ഷാജി പുന്നത്താനത്തു കുന്നേല്‍ , ഫാദര്‍ ജോസ് അഞ്ചാനിക്കല്‍ ,ഡോ സിറിയക് തോമസ്, തുടങ്ങിയവര്‍ പങ്കെടുത്തു ഡോ. അഭിജിത് സാജോ സെബാസ്റ്റ്യന്‍, ഡോ. ടീനു ജോണി എന്നിവരുടെ നേതൃത്വത്തിലാണ് വിര്‍ച്യു ഡന്റല്‍ ക്ലിനിക്കില്‍ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. റൂട്ട് കനാല്‍ സ്‌പെഷ്യലിസ്റ്റിന്റെ മുഴുവന്‍ സമയ സേവനവും മള്‍ട്ടി സ്‌പെഷ്യാലിറ്റി ഡന്റല്‍ ക്ലിനിക്കില്‍ ലഭ്യമാണ്.
0 Comments