Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ കുട്ടികള്‍ക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.



സ്‌കൂള്‍ കുട്ടികള്‍ക്ക്  നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ  യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ പറവന്‍തുരുത്ത് ഭാഗത്ത് കുന്നുപുറത്ത് വീട്ടില്‍ ഫൈസല്‍ ഷാജി (48) എന്നയാളെയാണ്  കടുത്തുരുത്തി  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കല്ലറ ഭാഗത്തുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന്  ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ  (16.01.2025) കടുത്തുരുത്തി  പോലീസ് നടത്തിയ  പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്നതിനിടെ ഇയാളെ കല്ലറ ഭാഗത്തു നിന്നും പിടികൂടുന്നത്. 

പരിശോധനയില്‍  ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നമായ 11 ഹാന്‍സ് പായ്ക്കറ്റുകളും,  കൂടാതെ 20 പായ്ക്കറ്റ്  കൂള്‍ ലിപ്പും പോലീസ് കണ്ടെടുക്കുകയും ചെയ്തു. കടുത്തുരുത്തി സ്റ്റേഷന്‍ എസ്.എച്ച്.ഒ റെനീഷ് ടി.എസ്, എസ്.ഐ നാസര്‍.കെ, സി.പി.ഓ മാരായ അജിത്ത്, അര്‍ജുന്‍,അനീഷ്, രാഖിമോള്‍  എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments