Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിനു മുന്നില്‍ ആകാശപാത നിര്‍മ്മിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി



കിഴതടിയൂര്‍ ബൈപ്പാസില്‍ പാലാ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുന്‍പില്‍ റോഡ് കുറുകെ കടക്കുന്നതിന് ആകാശപാത നിര്‍മ്മിക്കണമെന്ന് AAP ആവശ്യപ്പെട്ടു.  സ്‌കൂള്‍ കുട്ടികള്‍ രാവിലെയും വൈകിട്ടും കുട്ടികള്‍ സുരക്ഷിതമായി റോഡു ക്രോസ് ചെയ്യുന്നത് പോലീസുകാരുടെ സഹായത്തോടെയാണ് കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും വഴിയാത്രക്കാര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടുകൊണ്ട് പാലാ മുന്‍സിപ്പല്‍ അധികൃതര്‍ക്കും, പി.ഡബ്‌ളിയു.ഡിക്കും നിവേദനം നല്‍കുന്നതിന് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണ
യജ്ഞം ആരംഭിച്ചു.


സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജംങ്ഷനില്‍ AAP മുന്‍സിപ്പല്‍ യൂണിറ്റ് പ്രസിഡന്റ് ജോയി കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട് ഒപ്പു ശേഖരണ യജ്ഞം ഉദ്ഘാടനം ചെയ്തു. രാജൂ താന്നിക്കല്‍ ,ജേക്കബു പുളിക്കല്‍ ,റോയി മറ്റപ്പള്ളില്‍, ജസ്റ്റീന്‍ കാപ്പില്‍, ബെന്നി മുത്തോലി എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments