Breaking...

9/recent/ticker-posts

Header Ads Widget

BMS ന്റെ നേതൃത്വത്തില്‍ പാലാ വൈദ്യുതി ഭവന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.



കേരള വൈദ്യുതി മസ്ദൂര്‍ സംഘ് BMS ന്റെ നേതൃത്വത്തില്‍ പാലാ വൈദ്യുതി ഭവന് മുന്‍പില്‍  പ്രതിഷേധ ധര്‍ണ്ണ  നടത്തി. ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഇടതു സര്‍ക്കാരും വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റും ഇടത് യൂണിയനും ചേര്‍ന്നുള്ള കൂട്ടു കച്ചവടത്തില്‍ കവര്‍ന്നെടുത്തിരിക്കുകയാണെന്ന് BMS ആരോപിച്ചു. വൈദ്യുതി വിതരണ മേഖലയില്‍ ജീവനക്കാരുടെ എണ്ണം  വെട്ടിക്കുറച്ച്  ജോലി സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ് .   2021നു ശേഷം ജീവനക്കാര്‍ക്ക്  ക്ഷാമബത്ത കുടിശ്ശിക ലഭിച്ചിട്ടില്ല.  


സിവില്‍ സബ് എഞ്ചിനീയര്‍മാരുടെയും  ഓഫീസ് അറ്റന്‍ഡന്റ് ജീവനക്കാരുടെയുംപ്രമോഷന്‍ നടപ്പാക്കുക മണിയാര്‍ ജല വൈദ്യുത പദ്ധതി സ്വകാര്യ കമ്പനിക്ക്  വിട്ടുനല്‍കാനുള്ള  നീക്കം അവസാനിപ്പിക്കുക,   ശമ്പള പരിഷ്‌കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ചുണ്ടിക്കാട്ടി നടത്തിയ ധര്‍ണ്ണ  SK സതീഷ് ഉദ്ഘാടനം ചെയ്തു.വൈദ്യുതി മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ സന്ധിയില്ലാ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും ആവശ്യമെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങളിലേക്ക് നീങ്ങുമെന്നും കേരള വൈദ്യുതി മസ്ദൂര്‍ സംഘ് BMS സംസ്ഥാന സെക്രട്ടറി SK സതീഷ് കുമാര്‍  മുന്നറിയിപ്പ് നല്‍കി.    യൂണിയന്‍ ജില്ലാ സെക്രട്ടറി ഷാനി പി തമ്പി അധ്യക്ഷനായിരുന്നു. bms മേഖലാ സെക്രട്ടറി  R ശങ്കരന്‍കുട്ടി, kste എംപ്ലോയീസ് സംഘ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജേഷ് മണ്ഡപം, BPEF സംസ്ഥാന സെക്രട്ടറി ഹര്‍ഷ് D, പാലാ ഡിവിഷന്‍ സെക്രട്ടറി അഭിലാഷ് S, പൊന്‍കുന്നം ഡിവിഷന്‍ സെക്രട്ടറി രാജേഷ് R,എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments