Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു



പാലാ തൊടുപുഴ റോഡില്‍ അന്തീനാടിന് സമീപം കാര്‍ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. 
.


തൊടുപുഴയില്‍ നിന്നും കിടങ്ങൂരിലേയ്ക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. കാര്‍ നിയന്ത്രണംവിട്ട് റോഡിന്  എതിര്‍വശത്ത് ബൈക്ക് നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെയാണ് ഇടിച്ചത്. കാര്‍ ഇടിച്ച് സോളാര്‍ ലൈറ്റും തകര്‍ന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.

Post a Comment

0 Comments