Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍ റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന രണ്ടു സ്ത്രീകളെ ഇടിച്ചു തെറിപ്പിച്ചു.



കടുത്തുരുത്തിയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന രണ്ടു സ്ത്രീകളെ ഇടിച്ചു തെറിപ്പിച്ചു. ഞീഴൂര്‍ ഭാഗത്തു നിന്നും വന്ന കാര്‍ ഏറ്റുമാനൂര്‍ വൈക്കം റോഡിലേക്ക് പ്രവേശിച്ച് തിരിയുന്നതിനിടയില്‍ വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ ഇടിച്ചു. സ്ത്രീയാണ് കാര്‍ ഓടിച്ചിരുന്നത്. ഇതിനിടയില്‍ കോട്ടയം ഭാഗത്തു നിന്നും വന്ന മറ്റൊരു കാര്‍ അപകടത്തില്‍പ്പെട്ട കാറിന്റെ പിറകില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ മുമ്പിലുണ്ടായിരുന്ന കാര്‍ റോഡിന്റെ സൈഡില്‍ കൂടി നടന്നു പോവുകയായിരുന്ന രണ്ട് സ്ത്രീകളേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പാലത്തിനു സമീപം പാര്‍ക്കു ചെയ്തിരുന്ന സ്‌കൂട്ടറും ഇടിച്ചു തെറിപ്പിച്ചാണ് കാര്‍ നിന്നത്. അപകടത്തില്‍ പെട്ട സ്ത്രീകളുടെ  പരിക്ക് ഗുരുതരമല്ല പരിക്കേറ്റവരെ മുട്ടുചിറ എച്ച്. ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു മണിയോടു കൂടിയാണ് അപകടമുണ്ടായത്.



Post a Comment

0 Comments