Breaking...

9/recent/ticker-posts

Header Ads Widget

കാറും ലോറും കൂട്ടിയിടിച്ചു.



പാലാ ഏറ്റുമാനൂര്‍ റോഡില്‍ കിടങ്ങൂര്‍ പെട്രോള്‍ പമ്പിനു സമീപം കാറും ലോറും കൂട്ടിയിടിച്ചു. അപകടത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവറെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. പാലാ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും ഏറ്റുമാനൂര്‍ ഭാഗത്തെക്കു പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറി നിയന്ത്രണം വിട്ട് നൂറു മീറ്ററോളം  മുന്നോട്ടു നീങ്ങി. പിന്നോട്ടു നിരങ്ങി നീങ്ങിയ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റ കോട്ടയം സ്വദേശിയായ കാര്‍ ഡ്രൈവറെ കിടങ്ങൂര്‍ LLM ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.



Post a Comment

0 Comments