അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന കെയര്‍ സ്‌കൂള്‍ പദ്ധതിയുടെ നാലാം സീസണ് തുടക്കമായി. കോളേജിന്റെ സമീപ പ്രദേശത്തുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ സമഗ്ര പുരോഗതിയും വളര്‍ച്ചയും ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതി.
പദ്ധതിയുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ സിബി ജോസഫ് നിര്‍വഹിച്ചു. ചടങ്ങില്‍ കോളേജ് ബര്‍സാര്‍ റവ ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍, മണിയംകുന്ന് സെന്റ് ജോസഫ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിന്‍സെന്റ് മാത്യു, പ്രോജക്ട് കോഡിനേറ്റര്‍ സിനി ജേക്കബ്ബ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രശസ്ത കരിയര്‍ ഗൈഡും തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ അദ്ധ്യാപകനുമായ സാബു വല്ലയില്‍ ക്ലാസ് നയിച്ചു.
0 Comments