കിടങ്ങൂര്‍ ശാസ്താം കോട്ട ചാലക്കുന്നത്ത് ക്ഷേത്രത്തില്‍ ഉത്രമഹോത്സവവും അയ്യപ്പന്‍ വിളക്കും ജനുവരി 19 ഞായറാഴ്ച നടക്കും. ക്ഷേത്രത്തില്‍ ആദ്യമായി നടക്കുന്ന അയ്യപ്പന്‍ വിളക്ക് കുട്ടഞ്ചേരി സതീശന്‍ സ്വാമിയുടെയും സംഘത്തിന്റെയും നേരത്വത്തിലാണ് നടക്കുന്നത്. രാവിലെ 10.30 മുതല്‍ പ്രത്യേകം തയ്യാറാക്കിയ വിളക്ക് മണ്ഡപത്തില്‍ പൂജനടക്കും. സ്വാമിഅയ്യപ്പന്റെ ജനനം മുതലുള്ള ചരിതം ഉടുക്കു കൊട്ടി പാടി അവതരിപ്പിക്കും.
വൈകീട്ട് പിറയാര്‍ ശിവ കുളങ്ങര ക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയുടെയും വാദ്യമേള ങ്ങളുടെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. വൈകിട്ട് 6 ന് ഹൈവേ ജംഗ്ഷനില്‍ എന്നേള്ളിപ്പിന് സ്വീകരണം നല്‍കും ക്ഷേത്ര സന്നിധിയില്‍ ദേശവിളക്ക് ദീപാരാധന എന്നിവനടക്കും രാത്രി 8 ന് ശാസ്താം പാട്ട് തുടര്‍ന്ന് അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധത്തിന്റെ അവതരണം ആഴി പൂജ ഗുരുതി എന്നിവനടക്കും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ NB വിജയകുമാര്‍ നെച്ചിക്കാട്ട്, ഡോ Bരാജീവന്‍ , TK രാജു താഴത്തേടത്ത് ,സ്‌കന്ദകുമാര്‍ കറുത്തമന എന്നിവര്‍ ഉത്രമഹോത്സവ പരിപാടികള്‍വിശദീകരിച്ചു.
0 Comments