Breaking...

9/recent/ticker-posts

Header Ads Widget

നവീകരിച്ച ചാമ്പ്യന്‍സ് ജിം ആന്‍ഡ് ഹെല്‍ത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.



 കൊല്ലപ്പള്ളിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ചാമ്പ്യന്‍സ് ജിം ആന്‍ഡ് ഹെല്‍ത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു. കാര്‍ഡിയോ ഫേസ് 1 ആന്‍ഡ് 2 ഉള്‍പ്പെടുത്തി 2 നിലകളിലായാണ് വിപുലീകരിച്ച ജിം പ്രവര്‍ത്തിക്കുന്നത്. ചാമ്പ്യന്‍സ് ജിമ്മിന്റെ 13-ാം വാര്‍ഷികത്തോടനുബന്ധിച്ച് നവികരിച്ച ജിമ്മിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു.


 കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, വൈസ് പ്രസിഡന്റ് സോമന്‍ VG, പഞ്ചായത്തംഗം റീത്ത ജോര്‍ജ് , കരൂര്‍ പഞ്ചായത്തംഗം സ്മിതാ ഗോപാലകൃഷ്ണന്‍, ഏഴാച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡെന്നി തോമസ് എടക്കര, വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ഷിജു പോള്‍ കടുതോടില്‍ , യൂണിറ്റ് സെക്രട്ടറി രതീഷ് കിഴക്കെപറമ്പില്‍, ട്രഷറര്‍ ബിജു തോപ്പില്‍, ടൗണ്‍ ക്ലബ്ബ് പ്രസിഡന്റ് സാംകുമാര്‍, കൊല്ലപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡന്റ് സജി തെക്കേല്‍, വ്യാപാര വ്യവസായി ഏകോപന സമിതി കടനാട് യൂണിറ്റ് പ്രസിഡന്റ് സിബി അഴകന്‍ പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റസിസ്റ്റന്‍സ് ട്രെയിനിംഗ്, പെഴ്‌സണല്‍ ട്രെയിനിംഗ് , ടൈം മാനേജ്‌മെന്റ്, ഡയറ്റ് ന്യൂട്രീഷന്‍ തുടങ്ങി ആരോഗ്യകരമായ ശരീര സംരക്ഷണത്തിനുള്ള സൗകര്യങ്ങളാണ് നവീകരിച്ച ജിമ്മില്‍ ലഭ്യമാകുന്നത്. വനിതകള്‍ക്ക് ലേഡി ട്രെയിനര്‍മാരുടെ സേവനവും ലഭ്യമാണ്.

Post a Comment

0 Comments