കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദശാവതാര ചാര്‍ത്ത് ജനുവരി 4 മുതല്‍ 14 വരെ നടക്കും. ജനുവരി 4 മുതല്‍ പത്തു ദിവസം മത്സ്യാവതാരം മുതലുള്ള പത്ത് അവതാരങ്ങളും 11-ാം ദിവസം വിശ്വരൂപ ദര്‍ശനവും ചന്ദനത്തില്‍ മുഴുക്കാപ്പ് ചാര്‍ത്തും. മണക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയാണ് ചന്ദനമുഴുക്കാപ്പ് ചാര്‍ത്തുന്നത്. ഭക്തജനങ്ങള്‍ക്ക് രാവിലെ 7 മുതല്‍ 10 വരെയും വൈകീട്ട 5.30 മുതല്‍ 7.30 വരെയും ദശവതാര ചാര്‍ത്ത് കണ്ട് ഭഗവാന്റെ വേഷപ്പകര്‍ച്ചകള്‍ ദര്‍ശിച്ച് ദര്‍ശനപുണ്യം നേടാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
0 Comments