എം.സി റോഡില്‍ ചങ്ങനാശേരി നഗരസഭയ്ക്ക് സമീപം നിയന്ത്രണം തെറ്റി എത്തിയ വാന്‍ ഇടിച്ച് രണ്ട് വയോധികര്‍ക്ക് പരിക്ക്. ഫാത്തിമാപുരം സ്വദേശി റഷീദ, ആലപ്പുഴ സ്വദേശി നദീറ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നെത്തിയ വാന്‍ നിയന്ത്രണം തെറ്റി റോഡരികില്‍ നിന്ന ഇരുവരെയും ഇടിക്കുകയായിരുന്നു. ആംബുലന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അഗ്‌നിരക്ഷസേന എത്തി കാലിനു പരിക്കേറ്റ നദീറയെ സ്‌ട്രെക്ചറില്‍ കിടത്തി നഗരത്തിലൂടെ നടന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒപ്പം പരിക്കേറ്റ റഷീദയെ സേനയുടെ ജീപ്പിലും സമീപത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments