മീനച്ചിലാറ്റില്‍ ചെത്തിമറ്റം കളരിയാമാക്കല്‍ കടവ് പാലത്തിനോടനുബന്ധിച്ച് നിര്‍മ്മിച്ച ചെക്ക് ഡാമില്‍ പലകകള്‍ യഥാസമയം സ്ഥാപിക്കാത്തതു മൂലം ജലനിരപ്പ് താഴ്ന്നു പോയതായി പരാതി. ചെക്ക് ഡാം മുതല്‍ കിലോമീറ്റര്‍ ദൂരത്തില്‍ ഭരണങ്ങാനം വരെയുള്ള ഭാഗത്ത് വേനല്‍ക്കാലത്ത് വെള്ളം കെട്ടിനിര്‍ത്താന്‍ സാധിച്ചിരുന്നു . മേഖലകളിലെ ജലാശയങ്ങളിലും കിണറുകളിലും വേനലില്‍ ജലസാന്നിധ്യം ഉറപ്പാക്കാനും കഴിഞ്ഞിരുന്നു . ചെക്ക് ഡാമിലെ ജലം തടഞ്ഞു നിര്‍ത്താത്തതു മൂലം പത്തടിയോളം ഉയരത്തില്‍ ഉണ്ടായിരുന്ന വെള്ളം ഒഴുകിപ്പോയതായാണ് പരാതി.
മഴ നിലയ്ക്കുന്നതോടെ ചെക്ക് ഡാം വൃത്തിയാക്കാന്‍ എല്ലാ വര്‍ഷവും പലകകള്‍ മാറ്റി വെള്ളം തുറന്നു വിടുകയും ഉടന്‍തന്നെഅടയ്ക്കുകയും ചെയ്യുന്നതായിരുന്നു പതിവ് ഈ വര്‍ഷം തുറന്ന് വിട്ട ശേഷം അടയ്ക്കാ തിരുന്നതാണ് വെള്ളം പൂര്‍ണതോതില്‍ ഒഴുകിപ്പോകാന്‍ കാരണം ചെക്ക് ഡാമിന്റെ പലകകള്‍ മാറുകയും ഇടുകയും ചെയ്യേണ്ട ചുമതല പാലാ നഗരസഭയ്ക്ക് ആണെന്ന് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പറയുന്നു ഇത് സംബന്ധിച്ചു നഗരസഭയ്ക്ക് അറിയിപ്പ് കൊടുക്കുകയും ചെയ്തിരുന്നു വേനല്‍ ആയിട്ടും ഷട്ടര്‍ ഇടാത്തതിനെ തുടര്‍ന്ന് നഗരസഭ ഇടപ്പെട്ടപ്പോള്‍ അതിനുള്ള പലകകള്‍ നഷ്ടപ്പെട്ടതായി അറിയുകയും തുടര്‍ന്ന് പലകകള്‍ നിര്‍മ്മിച്ച് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഷട്ടറുകള്‍ സ്ഥാപിച്ചതായി ചെയര്‍മാന്‍ ഷാജു വി തുരുത്തനും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ടുംപറഞ്ഞു
0 Comments