Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ്സ് കോളേജില്‍ B-HUB പ്രവര്‍ത്തനമാരംഭിക്കുന്നു



ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ്സ് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ തൊഴിലധിഷ്ഠിതമായ പരിശീലനത്തിനായി B-HUB പ്രവര്‍ത്തനമാരംഭിക്കുന്നു. ഓരോ വിദ്യാര്‍ത്ഥിക്കും തന്റെ കഴിവ് കണ്ടെത്താനും അതില്‍ വൈദഗ്ദ്ധ്യം നേടാനു പരിശീലനം നേടി തൊഴില്‍  സമ്പാദിക്കാനും B-HUB കുട്ടികളെ സഹായിക്കുന്നു. ഇവിടെ കൊളാബ്രേറ്റീവ് ലേണിംഗിനും സൗകര്യം ഉണ്ട്. പ്രായഭേദമെന്യേ ഏതു വിഷയവും ഒന്നിച്ചിരുന്നു പഠിക്കാം. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊജക്റ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനുള്ള കൗണ്‍സലിങ് ലഭിക്കും. എല്ലാ മാസവും വിവിധ കമ്പനികളുടെ റിക്രൂട്ട്‌മെന്റ് ഉണ്ടായിരിക്കും. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും  പുറത്തുനിന്നുള്ളവര്‍ക്കും പ്രായ ഭേദം ഇല്ലാതെ വിവിധ വിഷയങ്ങളില്‍ ഉള്ള കോഴ്‌സുകളില്‍ പങ്കുചേരാം.  ഫെബ്രുവരിയില്‍ 20 പ്രോഗ്രാമുകളാണ് നടത്തുന്നത്.  നൈപുണ്യവികസന സെന്റര്‍ ആയി മാറുകയാണ് B-HUB.  ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Bloombloom എന്ന കമ്പനിയുടെസഹകരണത്തോടെയാണ് B-HUB പ്രവര്‍ത്തിക്കുന്നത്.
 


പാലായില്‍ ഒരു ടാലെന്റ്് എക്കോസിസ്റ്റം പടുത്തുയര്‍ത്തി നൈപുണ്യ വികസനത്തിലൂടെ കമ്പനികള്‍ക്ക് യോഗ്യതയുള്ള ആള്‍ക്കാരെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്  ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളി ക്രോസ്സ് കോളേജ് ബി-ഹബ് ആരംഭിക്കുന്നത്. ബിവിഎം കോളേജും കോളാബോറേറ്റിവ് ലേര്‍ണിംഗ് പ്ലാറ്റ്‌ഫോമായ ബ്ലൂംബ്ലും-ഉം ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.കുട്ടികള്‍ക്ക് അവരുടെ അഭിരുചികളും ഇഷ്ടങ്ങളും മനസ്സിലാക്കുവാനും അവ പരിപോഷിപ്പിക്കാനും അതില്‍ ഒരു മികച്ച ഭാവി രൂപപ്പെടുത്താനും ഉതകുന്ന രീതിയിലാണ് ബി-ഹബ് വിഭാവനം ചെയ്യിരിക്കുന്നത്. ബി-ഹബ് ഒരു കോ-വര്‍ക്കിംഗ്, കോ-ലേണിംഗ് ഹബ്ബാണ്. ആദ്യ ഘട്ടത്തില്‍ 10000 sqft സ്‌പേസ് ആണ് ഇതിനായി നിര്‍മിക്കുന്നത്. കമ്പനികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ബി-ഹബ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് അവരുടെ വീടിന് അരികില്‍ തന്നെ distraction ഇല്ലാതെ ജോലി ചെയ്യാനുള്ള സൗകര്യം, കുട്ടികള്‍ക്ക് പ്രൊജക്റ്റ് ചെയ്യാന്‍, ഇന്റേണ്‍ഷിപ് ചെയ്യാന്‍, നൈപുണ്യ വികസനം, പ്രാക്ടിക്കല്‍ എക്‌സ്പീരിയന്‍സ് വികസിപ്പിക്കാന്‍, കഴിവുള്ളവര്‍ക്ക് പഠനത്തോടൊപ്പവും പഠനം കഴിഞ്ഞും ജോലി ചെയ്യാനും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനുമുള്ള സൗകര്യം ഒരുക്കാനും ബി-ഹബ് വഴി സാധിക്കുന്നതാണ്. ഡിസംബര്‍ 14-നു നടന്ന ബി-ഹബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ചു്EY ഗ്ലോബല്‍ ഡെലിവറി സര്‍വീസ് ഇന്ത്യ ലീഡര്‍ റിച്ചാര്‍ഡ് ആന്റണി, US ഓട്ടോമോട്ടീവ് ടെക്‌നോളജി കമ്പനിയായ വിസ്റ്റിയോണ്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ ഓഫ് എഞ്ചിനീയറിംഗ് ബിനോയ് മേലാട്ട്, കൂടാതെ 10 ഓളം ഗ്ലോബല്‍ ലീഡേഴ്‌സ്സ് പങ്കെടുത്തു. B Hub ന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ സെബാസ്റ്റ്യന്‍ തോണിക്കുഴി, ഫൗണ്ടറും സിഇഒയുമായ ആര്‍ അഭിലാഷ് എന്നിവര്‍പങ്കെടുത്തു.

Post a Comment

0 Comments