ചേര്‍പ്പുങ്കല്‍ പഴയ റോഡ് ജംഗ്ഷനില്‍ അപകടം. പാളയം ഭാഗത്തുനിന്ന് വന്ന കാറും പ്രധാന റോഡില്‍ പാലാ ഭാഗത്ത് നിന്നു വന്ന മിനിലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് രാവിലെ 9.30 യോടെ അപകടമുണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. വേഗതയും അശ്രദ്ധയുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുന്നത്.
പ്രധാന റോഡിലേയ്ക്ക് ഇരുവശത്തേയ്ക്കും ശ്രദ്ധിക്കാതെ വാഹനങ്ങള്‍ കയറുന്നതും അപകടത്തിനിടയാക്കുന്നു. ഇവിടെ അപകടങ്ങള്‍ പതിവാകുന്നതായി കഴിഞ്ഞ ദിവസം സ്റ്റാര്‍ വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാഹന വേഗത കുറയ്ക്കാന്‍ ജംഗ്ഷനിലെ റോഡുകളില്‍ ഹമ്പ് നിര്‍മ്മിയ്ക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
0 Comments