Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും



ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും  ചേര്‍പ്പുങ്കല്‍ പള്ളി ഓഡിറ്റോറിയത്തില്‍  നടന്നു. പാലാ രൂപത അധ്യക്ഷന്‍  മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു.  ഈ നാടിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ്  ചേര്‍പ്പുങ്കല്‍ സ്‌കൂള്‍ എന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ മാനേജര്‍   ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു. 


ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം  ജോസ്‌മോന്‍ മുണ്ടയ്ക്കല്‍,കിടങ്ങൂര്‍ പഞ്ചായത്ത് മെമ്പര്‍ ബോബി മാത്യു കീക്കോലില്‍, പിടിഎ പ്രസിഡന്റ്  സജു സെബാസ്റ്റ്യന്‍ കൂടത്തിനാല്‍, അധ്യാപകരായ ആന്റോ ജോര്‍ജ് കാവുകാട്ട്, തോംസണ്‍ ജോര്‍ജ്, വിന്‍സ് ടോം,വിദ്യാര്‍ത്ഥി പ്രതിനിധികളായ അന്ന ജോം, നവനീത് ആര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഫാ. സോമി മാത്യു, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, അധ്യാപകരായ സെന്‍ എബ്രഹാം,.കെ.എം.തോമസ്,  അനിലാ ജോണ്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ദേശീയ സംസ്ഥാന തലത്തില്‍ സ്‌പോര്‍ട്‌സ്, ശാസ്‌ത്രോത്സവം, കലോത്സവം എന്നിവയില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാര വിതരണവും നടത്തി.

Post a Comment

0 Comments