ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് സ്‌കൂളില്‍ മഹാ ത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടന്നു. മഹാത്മജിയുടെ ഛായ ചിത്രത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
റിന്‍സി അനുസ്മരണ പ്രഭാഷണം നടത്തി. അന്നാ സ ജി മഹാത്മിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. സെന്‍ അബ്രാഹം, ജോബി ജോര്‍ജ് എന്നിവര്‍ നേതൃത്വംനല്കി.
0 Comments