ചൂരക്കുളങ്ങര റസിഡന്‍സ് അസോസിയേഷന്റെ പതിനെട്ടാമത് അര്‍ദ്ധ വാര്‍ഷിക പൊതുയോഗവും പുതുവത്സരാഘോഷവും ഏറ്റുമാനൂരപ്പന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് ഒ.ആര്‍ ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ രജിത ഹരികുമാര്‍ മുഖ്യാതിഥി ആയിരുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ട് അസോസിയേഷന്‍ സെക്രട്ടറി സുജാ എസ്.നായര്‍ അവതരിപ്പിച്ചു. അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സിബി മാത്യു , സുശീല കരുണാകരന്‍, അസോസിയേഷന്‍ ട്രഷറര്‍ കെ.എസ് സുകുമാരന്‍ വൈസ് പ്രസിഡന്റ് കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.ചന്ദ്രകുമാര്‍, വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ത്രേസ്യാമ്മ ജോണ്‍, കോര്‍വ ജില്ലാ വൈസ് പ്രസിഡണ്ട് സന്തോഷ് വിക്രമന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ബിജോ കൃഷ്ണന്‍ എന്നിവര്‍പ്രസംഗിച്ചു.
0 Comments