ഏറ്റുമാനൂർ ചുരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മകരഭരണി മഹോത്സവത്തിന് തുടക്കമായി. ജനുവരി 30 ന് ക്ഷേത്രം തന്ത്രി കടിയക്കോൽ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി പുന്നയ്ക്കൽ നീലകണ്ഠൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വ ത്തിൽ 25 കലശവും കലശാഭിഷേകവും നടന്നു. തുടർന്ന് കലശാഭിഷേകം, നാരായണീയ പാരായണം, ശിവ പഞ്ചാക്ഷരിനാമ മന്ത്രജപം, ദേവി ഭാഗവതപാരായണം, ഭഗവതിക്ക് ഏലയ്ക്കാമാല സമർപ്പണം, ദീപാരാധന, ദീപക്കാഴ്ച എന്നിവ നടന്നു. തിരുവരങ്ങിൽ കലാ പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം കോട്ടയം രമേശ് നിർവഹിച്ചു.
ക്ഷേത്രം മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ എസ് സുകുമാരൻ, ഈശ്വരൻ നമ്പൂതിരി, ജനറൽ കൺവീനർ ബിജോ കൃഷ്ണൻ, ട്രഷറർ ശശിധരൻ മൂസത് എന്നിവർ സംസാരിച്ചു. കലാ വേദിയിൽ വയലിൻത്രയം, കൊട്ടാരക്കര ശ്രീ ഭദ്രയുടെ നൃത്തനാടകം എന്നിവ അരങ്ങേറി. ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ചിന് ചൂരക്കുളങ്ങര അശ്വിൻ നയിക്കുന്ന ചെണ്ടമേളം, രാത്രി 7ന് ചൂരക്കുളങ്ങര എൻ.എസ്.എസ് വനിതാ സമാജത്തിന്റെ തിരുവാതിരകളി, 7.30ന് നൃത്താർച്ചന,
ഫെബ്രുവരി രണ്ടിന് രാവിലെ എട്ടിന് പൊങ്കാല, പത്തിന് പൊങ്കാല നിവേദ്യം, 11 മുതൽ കരോക്കെ ഗാനമേള , രാത്രി 7 മുതൽ ട്രിപ്പിൾ തായമ്പക, എന്നിവ നടക്കും. തിരുവുത്സവാഘൊഷങ്ങൾ ഫെബ്രുവരി 5 ന് സമാപിക്കും
0 Comments