ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവം ജനുവരി 30 മുതല്‍ ഫെബ്രുവരി അഞ്ചുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 30ന് രാവിലെ 8. 30ന് ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി പുന്നക്കല്‍ ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ 25 കലശം .വൈകിട്ട് ഏഴിന് സിനിമ നടന്‍ കോട്ടയം രമേശ് കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ഏറ്റുമാനൂര്‍ സജിയും സംഘവും അവതരിപ്പിക്കുന്ന വയലിന്‍ ത്രയം. 8.30-ന് നൃത്തനാടകം,31- ന് വൈകീട്ട് 5.30-ന് തോറ്റംപ്പാട്ട്, 8 - ന് സീതാ സ്വയംവരം കഥകളി എന്നിവ നടക്കും. ഫെബ്രുവരി ഒന്നിന് രാത്രി 7.30-ന് നൃത്താര്‍ച്ചന, രണ്ടിന് രാവിലെ 10- ന് പൊങ്കാല നിവേദ്യം, വൈകീട്ട് ഏഴിന് ട്രിപ്പില്‍ തായമ്പക, മൂന്നിന് വൈകീട്ട് ഏഴിന് കളത്തൂര്‍ ധ്വനി മ്യൂസിക്കിന്റെ ക്ലാസിക്കല്‍ ഡാന്‍സ്, തിരുവാതിര, ഭക്തിഗാനമേള, നാലിന് വൈകുന്നേരം 5.30-ന് ശാസ്താംപ്പാട്ട്, 7.30 -ന് നൃത്തനൃത്യങ്ങള്‍. ഫെബ്രുവരി അഞ്ചിന് രാവിലെ 8.15-ന് കുംഭകുടം എഴുന്നള്ളിപ്പ്, 9.30-ന് കുംഭകുട ഘോഷയാത്ര എന്നിവയാണ് പ്രധാന പരിപാടികള്‍. ദേവസ്വം ഭാരവാഹികളായ നീലകണ്ഠന്‍ നമ്പുതിരി , ഉത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബിജോ കൃഷ്ണന്‍, സെക്രട്ടറി കെ.എസ്. സുകുമാരന്‍, ട്രഷറര്‍ ശശിധരന്‍ മൂസത് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments