Breaking...

9/recent/ticker-posts

Header Ads Widget

എ.ഐ.ടി.യു.സി ദേശീയ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ശില്പശാല



 അന്താരാഷ്ട്ര മൈഗ്രന്റ് വര്‍ക്കേഴ്സിന്റേയും അന്തര്‍ സംസ്ഥാന  മൈഗ്രന്റ് വര്‍ക്കേഴ്സിന്റേയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എ.ഐ.ടി.യു.സി ദേശീയ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍  ശില്പശാല നടത്തുന്നു. രാജ്യത്തിനകത്ത് 200 ദശലക്ഷത്തിലധികം മൈഗ്രന്റ വര്‍ക്കേഴ്‌സാ ണുള്ളത് 2017 18 ലെ കണക്കനുസരിച്ച് കേരളത്തില്‍ 31.4 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. വേതനം സാമൂഹ്യസുരക്ഷ പാര്‍പ്പിടം തുടങ്ങിയ കാര്യങ്ങളില്‍ ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് AITUC ശില്പശാല സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററില്‍ ജനുവരി 25, 26 തീയതികളില്‍ നടത്തുന്ന ദേശീയ ശില്പശാല എ.ഐ.ടി.യു.സി ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ ജിത് കൗര്‍ ഉത്ഘാടനം ചെയ്യും ദേശീയ വൈസ് പ്രസിസന്റ് കെ.പി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. സുകുമാര്‍ ഡാംലേ, വഹീദ നിസാം, ലീനചാറ്റര്‍ജി, ആര്‍. പ്രസാദ്, ടി.ജെ ആഞ്ചലോസ്, അഡ്വ. വി.ബി. ബിനു, സി.കെ.ശശിധരന്‍, വാഴൂര്‍ സോമന്‍ എം.എല്‍.എ., അഡ്വ. വി.കെ. സന്തോഷ് കുമാര്‍, ഒ.പി.എ.സലാം, അഡ്വ. ബിനു ബോസ്, പ്രൊഫ. ബിജി ലാല്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതി നിധികള്‍ ശില്പശാലയില്‍ പങ്കെടുക്കും. 
കെ.പി. രാജേന്ദ്രന്‍, ആര്‍. പ്രസാദ്  , അഡ്വ.വി.ബി. ബിനു, അഡ്വ. വി.കെ. സന്തോഷ് കുമാര്‍, അഡ്വ. ബിനു ബോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments