വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്‌കൂളിന്റെ നേതൃത്വത്തില്‍ പഠനശാക്തീകരണ കൂട്ടായ്മ സംഘടിപ്പിച്ചു. ജനപ്രതിനിധികളെയും സാംസ്‌കാരിക നായകരെയും മാതാപിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് 9 കേന്ദ്രങ്ങളിലാണ് പഠനശാക്തീകരണ കൂട്ടായ്മകള്‍ നടന്നത്. കുട്ടികളുടെ പഠന മികവുകള്‍ പങ്കുവെക്കാന്‍ അവസരം ഒരുക്കിയിരുന്നു. രിമറ്റത്ത് വച്ചു നടന്ന കൂട്ടായ്മ മൂന്നിലവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന റെനോള്‍ഡ്, ഗ്രാമപഞ്ചായത്ത് മെബര്‍ മാരായ ലിന്‍സിമോള്‍ ജെയിംസ് , ഇത്തമ്മ മാത്യു എന്നിവര്‍ ചേര്‍ന്നും കളത്തൂക്കടവില്‍ വച്ചു നടന്ന കൂട്ടായ്മ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസഫ്, തലപ്പലം ഗ്രാമപഞ്ചായത്ത് മെബര്‍ ജോമി ബെന്നി എന്നിവര്‍ ചേര്‍ന്നും വാകക്കാട് വച്ചു നടന്ന കൂട്ടായ്മ മേലുകാവ് ഗ്രാമപഞ്ചായത്ത് അംഗം അലക്‌സ് ടി ജോസ്, മൂന്നിലവ് ഗ്രാമപഞ്ചായത്ത് അംഗം ജോളി ടോമി എന്നിവര്‍. ചേര്‍ന്നും ഉദ്ഘാടനം ചെയ്തു.
തലനാട് വച്ചു നടന്ന കൂട്ടായ്മ തലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി ഉദ്ഘാടനം ചെയ്തു. ഇടമറുകില്‍ നടന്ന കൂട്ടായ്മ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെറ്റോ ജോസഫ് , മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസ് എന്നിവര്‍ ചേര്‍ന്നും മേലുകാവുമറ്റത്ത് വച്ച് നടന്ന കൂട്ടായ്മ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിന്‍സി ടോമി എന്നിവര്‍ ചേര്‍ന്നും ഉദ്ഘാടനം ചെയ്തു. മേച്ചാലില്‍ വച്ച് നടന്ന കൂട്ടായ്മ പിടിഎ പ്രസിഡന്റ് ജോസ് കിഴക്കേകര ഉദ്ഘാടനം ചെയ്തു. തടിക്കാട് നടന്ന കൂട്ടായ്മ മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷീബമോള്‍ ജോസഫ് , ഷൈനി ബേബി എന്നിവര്‍ ചേര്‍ന്നും പയസ്മൗണ്ട് വച്ച് നടന്ന കൂട്ടായ്മ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് കോനുക്കുന്നേല്‍, മുന്‍ ജില്ലാ പഞ്ചായത്തംഗം സണ്ണി മാത്യു വടക്കേമുളഞ്ഞനാല്‍ എന്നിവര്‍ ചേര്‍ന്നും ഉദ്ഘാടനം ചെയ്തു. പരിപാടികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ ചീരാംകുഴി, പിറ്റിഎ പ്രസിഡന്റ് ജോസ് കിഴക്കേക്കര, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എന്നിവരോടൊപ്പം അധ്യാപകരും പിടിഎ ഭാരവാഹികളുംനേതൃത്വംനല്‍കി.
0 Comments