പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള അഖില കേരള സൈക്കിള്‍ പ്രയാണത്തിന് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തില്‍ സ്വീകരണം നല്കി. കോളേജിന്റെ പൂര്‍വവിദ്യാര്‍ത്ഥിയും ജല സേചന വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിന് സൈക്കിള്‍ റാലിയെ സ്വീകരിച്ചു.
ആരോഗ്യസംരക്ഷണവും പ്രകൃതി പരിപാലനവും ലക്ഷ്യം വെക്കുന്ന ഈ റാലിയില്‍ പങ്കെടുക്കുന്ന കുട്ടികളെയും അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു. കേരള നിയമസഭ സ്പീക്കര്‍ A N ഷംസീര്‍ പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് സമ്മാനങ്ങള്‍ നല്കി . തിരുവനന്തപുരം, പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വട്ടിയൂര്‍കാവ് MLA V K പ്രാശാന്ത് സൈക്കിള്‍ റാലിക്ക് ആശംസകള്‍ അറിയിച്ചു. വ്യാഴാഴ്ച ആലപ്പുഴ ജില്ലയിലെത്തിയ റാലിക്ക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ സിബി ജെയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ ഡോ സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. 12 ദിവസങ്ങള്‍ കൊണ്ട് 1300 km പിന്നിടുന്ന റാലി ജനുവരി 10ന് തിരികെ കോളേജില്‍ എത്തും.
0 Comments