മൂന്നാമത് കോട്ടയം ജില്ല കിഡ്‌സ് അത്‌ലറ്റിക് മീറ്റ് പാലാ അല്‍ഫോന്‍സാ കോളേജില്‍ നടന്നു. 5 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി മൂന്ന് ഗ്രൂപ്പുകളില്‍ ആയി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരങ്ങള്‍ നടന്നു. 300 ഓളം കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. കോട്ടയം എം.ഡി സെമിനാരി എല്‍പിഎസ് ഓവറോള്‍ ചാമ്പ്യന്മാരായി. ഗവണ്‍മെന്റ് എച്ച്എസ്എസ് എടക്കുന്നം രണ്ടാം സ്ഥാനവും ഹോളി ഫാമിലി യു. പി. എസ് ഇഞ്ചിയാനി മൂന്നാം സ്ഥാനവും നേടി.
രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ അല്‍ഫോന്‍സാ കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോക്ടര്‍ ഷാജി ജോണ്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് ബര്‍സര്‍ റവറന്‍സ് ഫാദര്‍ കുര്യാക്കോസ് വെള്ളച്ചാലില്‍ അധ്യക്ഷനായിരുന്നു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ കോട്ടയം ജില്ല അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി ഡോ. തങ്കച്ചന്‍ മാത്യു സ്വാഗതം ആശംസിച്ചു. കോട്ടയം ജില്ല അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് റവ. ഫാ. മാത്യു കരീത്ര സമ്മാന ദാനം നിര്‍വഹിച്ചു. ഡോക്ടര്‍ സിനി തോമസ്സ്, റോയി സ്‌കറിയാ വി. സി അലക്‌സ് ,റോഷന്‍ ഐസക് ജോണ്‍, സുധീഷ് കെ. എം എന്നിവര്‍ ആശംസകള്‍അര്‍പ്പിച്ചു. ഈ മാസം ഇരുപത്തിരണ്ടാം തീയതി തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന കിഡ്‌സ് അത്‌ലെറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്ക് 40 കായികതാരങ്ങള്‍ യോഗ്യത നേടി.
0 Comments