Breaking...

9/recent/ticker-posts

Header Ads Widget

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നഗസഭാ ചെയര്‍പേഴ്സണെ ഉപരോധിച്ചു.



കോട്ടയം നഗരസഭയുടെ കീഴിലുള്ള പൊതുശ്മശാനം പ്രവര്‍ത്തന സജ്ജമാക്കണമെന്നും സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നഗസഭാ ചെയര്‍പേഴ്സണെ ഉപരോധിച്ചു. ചെയര്‍പേഴ്സന്റെ കാബിനില്‍ കടന്നായിരുന്നു ഉപരോധം. മൂന്നുമാസമായി പൊതുശ്മശാനം അടഞ്ഞുകിടക്കുന്നത് മൂലം നഗരസഭാ പരിധിയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സാധിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നഗരസഭയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 211 കോടിയിലധികം രൂപ കുറവുണ്ടായിട്ടും ഭരണ സമിതി ഇക്കാര്യത്തില്‍ തുടരുന്ന മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. ഉപരോധം ഒരു മണിക്കൂറിലധികം സമയം നീണ്ടു. ഒടുവില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് താത്കാലിക സംവിധാനം ഉടന്‍ ഒരുക്കുമെന്നും ഫണ്ട് കാണാതായെന്ന ആരോപണം സംബന്ധിച്ച് സെക്രട്ടറിയുടെ വിശദീകരണം ലഭിച്ചിട്ടില്ലെന്നും ചെയര്‍പേഴ്സണ്‍ മറുപടി നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.



Post a Comment

0 Comments