തമ്പലക്കാട്ട് വീടിനു തീ പിടിച്ച് അടുക്കളഭാഗം കത്തിനശിച്ചു. തമ്പലക്കാട് കിഴക്കേ തൊണ്ടുവേലില്‍ സന്തോഷിന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഫ്രിഡ്ജ് കത്തുകയും തുടര്‍ന്ന് അടുക്കളയില്‍ തീ പടരുകയുമായിരുന്നു. വീട്ടില്‍ ആളുകള്‍ ഇല്ലാതിരുന്ന സമയത്താണ് അപകടം സംഭവിച്ചത്.
അടുക്കളയുടെ ജനല്‍ പാളികളും മേല്‍ക്കൂരയിലെ ഷീറ്റുകളും പൊട്ടിത്തകര്‍ന്നു. ഫര്‍ണിച്ചറുകളും പാത്രങ്ങളും കത്തിനശിച്ചു. രാത്രി 7.30 ഓടെ ആണ് അപകടം ഉണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വെള്ളം ഒഴിച്ചു തീയണച്ചു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തയിരുന്നു.
0 Comments