ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് തകര്‍ന്നു. സ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗത്തെ സ്ലാബുകള്‍ തകര്‍ന്ന് ഇരുമ്പുകമ്പികള്‍ തെളിഞ്ഞ നിലയിലാണ് . ഇവിടെ ബസ്സുകളും അപകടത്തില്‍ പെടാന്‍ സാധ്യതയേറുകയാണ്.
സ്റ്റാന്റിന്റെ അവസ്ഥ യാത്രക്കാരുടെ ജീവനും ഭീഷണിയാവുകയാണ്. ബസ്റ്റാന്‍ഡിലെ ടോയ്ലറ്റില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഉള്‍പ്പെടെയുള്ള വെള്ളം സ്റ്റാന്റിലൂടെയാണ് തന്നെയാണ് ഒഴുകുന്നത്. ബസ്റ്റാന്‍ഡിലെ കെട്ടിടവും അപകടാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. സ്റ്റാന്റിന്റെ ശോച്ചാവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യമാണ് ഉയരുന്നത്.
0 Comments