ഏറ്റുമാനൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് സോമാറ്റോ ഡെലിവറി ബോയ് മരണമടഞ്ഞു. നീണ്ടൂര്‍ കൈപ്പുഴ കിഴക്കേ ഇടനാട്ടുകാലയില്‍ ദേവനാരായണന്‍ ആണ് മരിച്ചത്. 21 വയസ്സായിരുന്നു. ഏറ്റുമാനൂര്‍ കാരിത്താസ് മേല്‍പ്പാലത്തില്‍ രാത്രി 10 മണിയോടെയായിരുന്നു അപകടം. മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നതിനായി പോവുകയായിരുന്നു യുവാവ്. ഈ സമയം എതിര്‍ ദിശയില്‍ നിന്നും എത്തിയ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.
0 Comments