ഏറ്റുമാനൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എറണാകുളം കാക്കനാട് സ്വദേശിനി എല്‍സി മാത്യുവാണ് മരിച്ചത്. 65 വയസായിരുന്നു. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന മകളെയും, മരുമകനെയും പേരക്കുട്ടിയെയും കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴച രാത്രി 11.30 ഓടെയായിരുന്നു അപകടം. എം.സി റോഡില്‍ കാണക്കാരിയ്ക്ക് സമീപം ഇവര്‍ സഞ്ചരിച്ച കാറും ലോറിയും കുട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ കാര്‍ യാത്രക്കാരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എല്‍സിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഏറ്റുമാനൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
0 Comments