Breaking...

9/recent/ticker-posts

Header Ads Widget

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ നടന്നു



പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ നടന്നു. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം  സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പുമായി ചേര്‍ന്നാണ് രാജ്യത്തെ എല്ലാ ജില്ലകളിലും അപ്രന്റിഷിപ്പ് മേളകള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കോട്ടയം ആര്‍.ഐ. സെന്ററിന്റെ നേതൃത്വത്തില്‍ ജില്ലാതല മേളയാണ് ഏറ്റുമാനൂര്‍ ഐ.ടി.ഐ യില്‍ നടന്നത്.



മേളയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ജില്ലാ സബ്കലക്ടര്‍ രഞ്ജിത് D നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ ഐ.ടി.ഐ  പ്രിന്‍സിപ്പാള്‍ കെ സന്തോഷ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സ്‌കില്‍ കോ-ഓര്‍ഡിനേറ്റര്‍  നോബിള്‍ എം ജോര്‍ജ്ജ് ,  പള്ളിക്കത്തോട് ഗവ ഐ.ടി.ഐ.  പ്രിന്‍സിപ്പാള്‍ വിജിമോള്‍ വി, ജില്ലാ പ്രൈവറ്റ് ഐ.ടി.ഐ. മാനേജേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റവ: ഫാദര്‍ തോമസ് പാണനാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 2024 വര്‍ഷം ഏറ്റവും കൂടുതല്‍ ട്രെയിനികള്‍ക്ക്  അപ്രന്റിസ്ഷിപ്പ് പരിശീലനം നല്‍കിയതിന് കൊണ്ടോടി ഓട്ടോ ക്രാഫ്ടിന്  കോട്ടയം ജില്ല സബ് കളക്ടര്‍  അനുമോദനം നല്‍കി. ആര്‍.ഐ. സെന്റര്‍ ട്രെയിനിംഗ് ഓഫീസര്‍ സാബു ജോസഫ് സ്വാഗതവും, ജൂനിയര്‍ അപ്രന്റിസ്ഷിപ്പ് അഡൈ്വസര്‍ രാജേഷ് വി സ്‌കറിയ  കൃതജ്ഞതയും അര്‍പ്പിച്ചു . ജില്ലയിലെയും സമീപ ജില്ലകളിലേയും വിവിധ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളുള്‍പ്പെടെ 30 ല്‍പരം തൊഴില്‍ ദാതാക്കളും 250 ഓളം ട്രെയിനികളും മേളയില്‍ പങ്കെടുത്തു.

Post a Comment

0 Comments