Breaking...

9/recent/ticker-posts

Header Ads Widget

കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു



ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. ഗാന്ധിയന്‍ ആശയങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനുവിരുദ്ധ നയങ്ങളും നടപടികളും ജനങ്ങളിലേക്ക് എത്തിക്കുവാനും കോണ്‍ഗ്രസിന്റെ ബഹുജന പിന്തുണ  വര്‍ധിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 മുതല്‍ ഫെബ്രുവരി 28 വരെ വാര്‍ഡ് തലത്തില്‍  മഹാത്മാഗാന്ധി കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. 


ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി ഒന്നാം വാര്‍ഡില്‍ കൊടുവത്താനം മുകളേല്‍  ജോസിന്റെ വസതിയില്‍ നടന്നു. ഡി.സി.സി.പ്രസിഡണ്ട് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.വി.ജോയ് പൂവംനില്‍ക്കുന്നതില്‍ അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോ റോയി പൊന്നാറ്റില്‍, ലൗലി ജോര്‍ജ്, ബിജു കുമ്പിക്കന്‍, ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടി, വിഷ്ണു ചെമ്മുണ്ടവള്ളി, വിഎസ് വിശ്വനാഥന്‍, ജയശ്രീ ഗോപിക്കുട്ടന്‍, ജോണ്‍സണ്‍ തിയ്യാട്ടുപറമ്പില്‍, ഗോപന്‍ പാടകശ്ശേരി, ബോസ്‌കോ മുകളേല്‍, ഷിജോ, ജോജോ, ജോബിന്‍, പ്രെസ്റ്റിന്‍, ജിസ്സെന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.



.

Post a Comment

0 Comments