അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോട് അനുബന്ധിച്ച് ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള പതാക പാലാ പരിശുദ്ധ ഗാഡലൂപ്പ മാതാ റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ നിന്നും പ്രയാണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ദിവ്യബലിയ്ക്ക് റവ. ഫാദര്‍ തോമസ് തോണിക്കുഴിയില്‍, റവ. ഫാദര്‍ ഡേവിഡ് വയലില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
വികാരി ഫാദര്‍ ജോഷി പുതുപ്പറമ്പില്‍ പതാക ആശീര്‍വദിച്ചു. സെന്റ് ജോസഫ് ചാരിറ്റബിള്‍ റിലീജയസ് ട്രസ്റ്റ് പ്രസിഡന്റ് തോമസ് നെല്ലിയ്ക്കല്‍, സെക്രട്ടറി ഷിബു ജേക്കബ് , എക്‌സിക്യൂട്ടീവ് അംഗം ബാബു , അലക്‌സ് നെല്ലിയ്ക്കല്‍ തുടങ്ങിയവര്‍ പതാക ഏറ്റു വാങ്ങി. ഇടവക സമിതി സെക്രട്ടറി ജോര്‍ജ് പള്ളിപ്പറമ്പില്‍ നേതൃത്വം നല്‍കി. ജനുവരി 10 തീയതി വൈകുന്നേരം 5.00 മണിക്ക് അര്‍ത്തുങ്കല്‍ ബീച്ചില്‍ പതാക എത്തി തുടര്‍ന്ന് പ്രദക്ഷിണമായി സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ എത്തും. ആലപ്പുഴ രൂപത മെത്രാന്‍ റൈറ്റ് റവ. ഡോ. ജെയിംസ് ആനാപ്പറമ്പില്‍, കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. റൈറ്റ്. റവ. ഡോ. സ്റ്റാന്‍ലി ആഘോഷകരമായ പൊന്തിഫിക്കല്‍ ദിവ്യബലിഅര്‍പ്പിക്കും.
0 Comments