റവ ഫാ. ബോബന്‍ കൊല്ലപ്പള്ളില്‍ മിഷനറീസ് ഓഫ് കംപാഷന്‍ സുപ്പീരിയര്‍ ജനറലായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മിഷണറീസ് ഓഫ് കംപാഷന്‍ സഭയുടെ ആറാമത്തെ ജനറല്‍ അസംബ്ലിയിലാണ് റവ. ഫാ. ബോബന്‍ കൊല്ലപ്പള്ളിലിനെ സുപ്പീരിയര്‍ ജനറലായി വീണ്ടും തിരഞ്ഞെടുത്തത്. പാലാ രൂപതയില്‍പ്പെട്ട കൂടല്ലൂര്‍ സെന്റ് ജോസഫ് ഇടവകാംഗമായ ഫാ. ബോബന്‍ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മിഷനറി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന വൈദികനാണ്. ഇന്ത്യയിലെ കേരളം, തമിഴ്‌നാട് , കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, അരുണാചല്‍ പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലും, അമേരിക്ക, ഇറ്റലി, ആഫ്രിക്കയിലെ ടാന്‍ സാനിയ, പപ്പുവാ ന്യൂഗിനി പ്രദേശങ്ങളിലും മിഷനറീസ് ഓഫ് കംപാഷന്‍ സന്യാസ സഭയുടെ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്. റവ ഫാ. ബോബന്‍ കൊല്ലപ്പള്ളില്‍ ആണ്.
0 Comments