105 വയസ്സുള്ള സ്വാതന്ത്ര്യസമരസേനാനിയെ ഫ്രാന്‍സിസ് ജോര്‍ജ് എംപി ആദരിച്ചു. വെള്ളിയേപ്പള്ളി കല്ലൂകുന്നിലെ 105 വയസ്സുള്ള കുഞ്ഞൂട്ടി പാപ്പനെ വീട്ടിലെത്തിയാണ് എം പി ആദരിച്ചത്. പ്രായത്തിന്റെ അവശതയേറാത്ത മനസ്സുമായി ഇപ്പോഴും ചുറുചുറുക്കോടെ നടക്കുന്ന ജോസഫ് ജോസഫ് എന്ന കുഞ്ഞുട്ടി പാപ്പന്‍ സ്വാതന്ത്ര്യ സമര സേനാനി കൂടിയാണ് .
കോളേജില്‍ പഠിച്ചിരുന്ന കാലഘട്ടത്തിലാണ് സ്വാതന്ത്ര്യസമര വേദിയിലേക്ക് കടന്നുചെന്നത് . തുടര്‍ന്ന് പഠനവും മുടങ്ങി. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കുഞ്ഞുട്ടി പാപ്പനെ അടുപ്പമുള്ള കൂട്ടുകാര്‍ സ്‌നേഹത്തോടെ പനമ്പള്ളി എന്നാണ് വിളിച്ചിരുന്നത് . പ്രൊഫസര്‍ കെ എം ചാണ്ടി ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. കുഞ്ഞൂട്ടിപാപ്പനൊപ്പം മക്കളും കൊച്ചുമക്കളും കുടുംബ സുഹൃത്തായ അലക്‌സ്‌മേനാ പറമ്പിലും ചേര്‍ന്നാണ് എം.പി യെ സ്വീകരിച്ചത്.
0 Comments