Breaking...

9/recent/ticker-posts

Header Ads Widget

വന്യജീവികളെ വെടിവെച്ച് കൊല്ലാമെന്ന കേന്ദ്ര ഉത്തരവ് സംസ്ഥാന ഗവണ്‍മെന്റ് നടപ്പാക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി



മനുഷ്യ ജീവന് ഭീഷണിയായി മാറുന്ന  വന്യജീവികളെ വെടിവെച്ച് കൊല്ലാമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് സംസ്ഥാന ഗവണ്‍മെന്റ് നടപ്പാക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി ആവശ്യപ്പെട്ടു. മനുഷ്യ ജീവനും കൃഷിയും നശിപ്പിക്കുന്ന വന്യമൃഗത്തെ വെടിവെച്ചു കൊല്ലാന്‍ Chief wild life വാര്‍ഡന്മാര്‍ക്ക് കേന്ദ്രഗവണ്‍മെന്റ  അധികാരം നല്‍കിയിരിക്കെ 1972 ലെ വനം നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് മുഖ്യമന്ത്രി പറയുന്നത് വസ്തുതയ്ക്ക് യോജിക്കാത്തതാണെന്ന് എം.പി പറഞ്ഞു. 


വിദേശ രാജ്യങ്ങളില്‍ വന്യമൃഗങ്ങളുടെ എണ്ണം പെരുകുമ്പോള്‍ ഹണ്ടിംഗ് ലൈസന്‍സ് നല്‍കി വെടിവെച്ചു കൊല്ലുകയാണ് ചെയ്യുന്നത്. ഇവിടെയും ആ രീതി നടപ്പാക്കണം. ഈക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍  അടിയന്തിര നടപടിയെടുക്കണമെന്നും എം.പി കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments