Breaking...

9/recent/ticker-posts

Header Ads Widget

വഖഫ് നിയമ ഭേദഗതിയെ താന്‍ പിന്തുണയ്ക്കുമെന്ന പ്രചരണങ്ങളെ തള്ളി അഡ്വ കെ ഫ്രാന്‍സിസ് ജോര്‍ജ് എം.പി.



പാര്‍ലമെന്റില്‍ വഖഫ് നിയമഭേദഗതിയെ എതിര്‍ക്കണമോ, അനുകൂലിക്കണമോ എന്ന കാര്യത്തില്‍ ഉറച്ച തീരുമാനമെടുക്കാന്‍ കഴിയാതെ രാഷ്ട്രീയ കക്ഷികള്‍ വിഷമിക്കുന്നതിനിടയില്‍
 വഖഫ് നിയമ ഭേദഗതിയെ താന്‍ പിന്തുണയ്ക്കുമെന്ന പ്രചരണങ്ങളെ തള്ളി അഡ്വ കെ ഫ്രാന്‍സിസ് ജോര്‍ജ് എം.പി. വഖഫ് വിഷയത്തില്‍ ഇന്ത്യ മുന്നണിയുടെ നിലപാട് തന്നെയാണ് തനിക്കുള്ളതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. മുനമ്പം വിഷയത്തിന്റെ  പശ്ചാത്തലത്തില്‍ താന്‍ പറഞ്ഞത് ചിലര്‍ വളച്ചൊടിച്ചതായും MP പറഞ്ഞു. ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിലവിലുള്ള വ്യവസ്ഥകളില്‍ വ്യക്തത വരണമെന്നും സുതാര്യമല്ലാത്ത ഏകപക്ഷീയമായ തീരുമാനങ്ങള്‍  ഉണ്ടാകരുത് എന്നുമാണ് താന്‍ പറഞ്ഞത്. പാര്‍ട്ടിക്കും തനിക്കും ഒറ്റ നിലപാടെ ഉള്ളൂ എന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.



Post a Comment

0 Comments