Breaking...

9/recent/ticker-posts

Header Ads Widget

സ്വര്‍ണകപ്പ് വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്ക് കോട്ടയം ജില്ലയില്‍



63-ാമത് സ്‌കൂള്‍ കലോത്സവ വിജയികള്‍ക്ക് സമ്മാനിക്കുന്ന സ്വര്‍ണകപ്പ് വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്ക് കോട്ടയം ജില്ലയില്‍  സ്വീകരണം നല്‍കി. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ എത്തിയ ഘോഷയാത്രയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളോടെ ട്രോഫിയില്‍ ഹാരമണിയിച്ച് സ്വീകരിച്ചു.


 സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷയായി. നഗരസഭാംഗം സിന്‍സി പാറയില്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ആര്‍. സുനിമോള്‍, സര്‍വ ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ - ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.എസ്. ശ്രീകുമാര്‍, എ. ഇ. ഒ. അനില്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകര്‍, ജീവനക്കാര്‍, എന്‍.എന്‍. സി., എസ്.പി.സി, സ്‌കൗട്ട്‌സ് കേഡറ്റുകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍  ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്നു ട്രോഫി ഘോഷയാത്രയായി ളായിക്കാട് സെന്റ് ജോസഫ് എല്‍.പി.എസ്. എത്തിച്ചു .

Post a Comment

0 Comments