CPI യുടെ നേതൃത്വത്തിലുള്ള ജോയന്റ് കൗണ്‍സിലിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെയും ആഹ്വാന പ്രകാരം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കി. ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ഡി എ കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തിയത്. പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് ഭൂരിഭാഗം ജീവനക്കാരും എത്താതിരുന്നതോടെ ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.
മീനച്ചില്‍ താലൂക്ക് ഓഫീസില്‍ ആകെയുള്ള 73 ജീവനക്കാരില്‍ 6 പേര്‍ മാത്രമാണ് ജോലിക്കെത്തിയത് .7 പേര്‍ ലീവിലായിരുന്നു. 28വില്ലേജ് ഓഫീസുകളില്‍ 27 ഇടത്തും പ്രവര്‍ത്തനം തടസ്സപ്പെട്ടു. പാലായില്‍ പണിമുടക്കിയ ജീവനക്കാര്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ ധര്‍ണ്ണ നടത്തി. സമരസമിതി ചെയര്‍മാന്‍ ഡോ. ബിനോയ് ജോസഫ്, Ac രാജേഷ്, പ്രദീപ്കുമാര്‍, ജോ പൈനാപ്പിള്ളി , അനൂപ് പുരുഷോത്തമന്‍, സിന്ധു , കലവിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പണി മുടക്കിയവര്‍ക്ക് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു പണിമുടക്കിയ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍ നിന്നും കുറയുമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍പറയുന്നത്.
0 Comments