SNDP യോഗം കുമ്മണ്ണൂര്‍ ശാഖ ഗുരുദേവക്ഷേത്രത്തില്‍ 26-ാമത് ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം നടന്നു. അഷ്ടദ്രവ്യ മഹാഗണപതിഹോമം കലശാഭിഷേകം ഗുരുപൂജ എന്നീ ചടങ്ങുകള്‍ വിനോദ് തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ നടന്നു. KN ശശി കോച്ചാപ്പള്ളില്‍ പതാക ഉയര്‍ത്തി. സര്‍വ്വൈശ്വര്യ പൂജ, മഹാപ്രസാദമൂട്ട് എന്നിവയും നടന്നു.
പൊതുസമ്മേളനം SNDP യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ OMസുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് kk വിജയകുമാര്‍ അധ്യക്ഷനായിരുന്നു. മഹാ ദേവാനന്ദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. മീനച്ചില്‍ യൂണിയന്‍ കണ്‍വിനര്‍ MR ഉല്ലാസ് മുഖ്യ പ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയല പ്രതിഷ്ഠാ വാര്‍ഷിക സന്ദേശം നല്‍കി. മോന്‍സ് ജോസഫ് MLA എന്‍ഡോവ്‌മെന്റ് വിതരണം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, പഞ്ചായത്തംഗം ലൈസമ്മ ജോര്‍ജ് ,ശാഖ വൈസ് പ്രസിഡന്റ് ബീന നാരായണന്‍, സെക്രട്ടറി CP ജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകീട്ട് ദീപാരാധന, ഗുരുപൂജ, ഭജന തുടങ്ങി വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു.
0 Comments