മീനച്ചില്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത ടൗണ്‍ പ്രഖ്യാപനവും വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനവും നടന്നു. പൈക ടൗണില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോജന്‍ തൊടുക ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിന്‍സി മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ചു.
മാലിന്യ മുക്ത സന്ദേശം ഭരണങ്ങാനം അല്‍ഫോന്‍സ റെസിഡന്റ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കെനീന ജിജോ ജോസഫ് പങ്കുവെച്ചു. യോഗത്തില്‍ പഞ്ചായത്തിലെ വിവിധ സ്‌കൂളുകള്‍ക്കുള്ള ഹരിത വിദ്യാലയ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മെമ്പര്‍മാരായ ബിജു റ്റി.ബി, ലിസമ്മ ഷാജന്‍, ജോയി കുഴിപ്പാല , ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാര്‍, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ശ്രീലത ഹരിദാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോണി കുന്നപ്പള്ളി, പഞ്ചായത്ത് സെക്രട്ടറി സീന പി.ആര്‍, വിളക്കുമാടം HSS പ്രിന്‍സിപ്പല്‍ ജോബി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപ, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍പങ്കെടുത്തു.
0 Comments