Breaking...

9/recent/ticker-posts

Header Ads Widget

നിറഞ്ഞ സദസില്‍ ലുമിനാരിയ അക്ഷരോത്സവ വേദി



അവസരങ്ങള്‍ തേടി നടക്കുന്നവര്‍ക്കല്ല ലഭിക്കുന്ന അവസരങ്ങളെ നേട്ടങ്ങളാക്കി മാറ്റുന്നവര്‍ക്കേ ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ എന്ന് മിസ് ക്വീന്‍ ഓഫ് ഇന്ത്യ ഹര്‍ഷ ശ്രീകാന്ത് പറഞ്ഞു. ലുമിനാരിയ അക്ഷരോത്സവ വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഹര്‍ഷ. 

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ പുരസ്‌കാര ജേതാവും ബ്ലോഗറും കാനന ക്ഷേത്രത്തിന്റെ ശില്പിയുമായ അനിയന്‍ തലയാറ്റുംപിള്ളിയുടെ  യൂറോപ്പിന്റെ ഹൃദയഭൂമിയിലൂടെ എന്ന പുതിയ പുസ്തകം ഹര്‍ഷ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റവ .ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പിലിന് നല്കിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അക്ഷരോത്സവം കണ്‍വീനര്‍ പ്രൊഫ. ഡോ. തോമസ് സ്‌കറിയ, ഡോ .അഞ്ജു ലിസ് കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കവി വിനയകുമാര്‍ മാനസ 'വാക്കും നാക്കും' എന്ന കവിത അവതരിപ്പിച്ചു.

Post a Comment

0 Comments