ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ പാലാ ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികള്‍ ഞായറാഴ്ച ചുമതലയേക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2025 ലേക്ക് ഇന്ത്യന്‍ അസോസിയേഷന്റെ പുതിയ പ്രസിഡണ്ടായി Dr. രാജു സണ്ണിയും, ഹോണററി സെക്രട്ടറിയായി Dr. ബിജോ കുര്യനുമാണ് പാലാ ഐഎംഎ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ചുമതലയേറ്റെടുക്കുന്നത്. കേരള ഡെന്റല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് Dr.സന്തോഷ് തോമസ്, ചലച്ചിത്ര സംവിധായകന്‍ ഭദ്രന്‍ മാട്ടേല്‍ എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും.
ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള സ്റ്റേറ്റ് പ്രസിഡന്റ് Dr. സുഭാഷ് മാധവന്‍ ഇന്‍സ്റ്റലേഷന്‍ നിര്‍വഹിക്കും. ട്രഷറര്‍ Dr. സിബിന്‍ പി മാത്യു,ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ് Dr. മനോജ് മാനുവല്‍, പ്രസിഡന്റ് ഇലക്ട് 2026 Dr. ജിയോ ടോം ചാള്‍സ്, വൈസ് പ്രസിഡന്റ്മാരായി Dr. മാത്യു ജയിംസ്, Dr. ബോബി ജോസഫ്, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ജോസഫ് തോമസ് എന്നിവരും പങ്കെടുക്കും. മീനച്ചില്‍ താലൂക്കിലും സമീപപ്രദേശങ്ങളിലും ആയി 160 ഓളം അംഗങ്ങളാണ് ഐ.ഡി.എ പാലാ ബ്രാഞ്ചിന് ഉള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ ഐ.ഡി.എ പാലാ പ്രസിഡന്റ് ഡോക്ടര്‍ രാജു സണ്ണി, പ്രസിഡന്റ് ഇലക്ട് ഡോക്ടര്‍ ജിയോ ടോം ചാള്‍സ്, സെക്രട്ടറി ഡോക്ടര്‍ ബിജോ കുര്യന്‍, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ജോസഫ് തോമസ് എന്നിവര്‍പങ്കെടുത്തു.
0 Comments