കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി, അമൃത മിഷന്റെ സഹകരണത്തോടെ 'ജലം ജീവിതം' ജലസംരക്ഷണ ബോധവല്‍ക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു. പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികള്‍ ജലസംരക്ഷണ സന്ദേശ റാലി നടത്തി. ജലസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തെരുവുനാടകം അവതരിപ്പിച്ചു. വ്യാപാരസ്ഥാപനങ്ങളില്‍ ജല സംരക്ഷണ സന്ദേശം വഹിക്കുന്ന ഡാഗ്ലറുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നടന്ന പ്രോഗ്രാം ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി ജോര്‍ജ് ചാവറ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ സോജന്‍ കെ.ജെ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ജെറിന്‍ ജോസ്, അധ്യാപകരായ ടോം കെ മാത്യു, നിതിന്‍ ജേക്കബ് എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.
0 Comments