Breaking...

9/recent/ticker-posts

Header Ads Widget

ജിന്‍സണ്‍ ആന്റോ ചാള്‍സിന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സ്വീകരണം നല്‍കി



ഓസ്‌ട്രേലിയന്‍ മന്ത്രി ജിന്‍സണ്‍ ആന്റോ ചാള്‍സിന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സ്വീകരണം നല്‍കി.  ഓസ്‌ട്രേലിയായിലെ നോര്‍ത്തേണ്‍ ടെറിറ്ററി ഗവണ്‍മെന്റില്‍ മന്ത്രിയായ ജിന്‍സണ്‍ ആന്റോ ചാള്‍സിന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.  ജിന്‍സണ്‍ ആന്റോ ചാള്‍സിന്റെ നേട്ടം ഓരോ മലയാളിക്കും അഭിമാനം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സത്യവിശ്വാസത്തില്‍ ഉറച്ചു നിന്നു കഠിനാധ്വാനത്തിലൂടെയാണ് ജിന്‍സണ്‍ ആന്റോ ചാള്‍സ് മന്ത്രി പദവിയില്‍ എത്തിയത്. അദ്ദേഹത്തിന് ലഭിച്ച വകുപ്പുകള്‍ ആ രാജ്യത്തിന്റെ താക്കോല്‍ സ്ഥാനത്ത് ഉള്ളതാണെന്നതും അഭിമാനം പകരുന്നതായി ബിഷപ് പറഞ്ഞു.  



ജിന്‍സണ്‍ ആന്റോ ചാള്‍സിനെ പൊന്നാടയണിയിച്ചും മൊമന്റോ നല്‍കിയും ബിഷപ് ആദരിച്ചു. കഠിനാധ്വാനത്തിലൂടെ പരിശ്രമിച്ചാല്‍ നമുക്കുള്ള സ്ഥാനം എവിടെയും കാണുമെന്ന്  മുഖ്യപ്രഭാഷണം നടത്തിയ ജിന്‍സണ്‍ ആന്റോ ചാള്‍സ് പറഞ്ഞു. നഴ്‌സിംഗ് മേഖലയില്‍ നിന്നാണ് മന്ത്രി പദവിയില്‍ എത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് താന്‍ ഒരു നഴ്‌സാണെന്നു പറഞ്ഞ് ജനങ്ങളെ സമീപിച്ചപ്പോള്‍ ഏറെ സ്വീകാര്യത ലഭിച്ചതതായും അദ്ദേഹം പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ഡോ.ജോസഫ് കണിയോടിക്കല്‍, നഴ്‌സിംഗ് വിഭാഗം ഡയറക്ടര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ കണിയാംപടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


.

Post a Comment

0 Comments